പാലു പോലെ സുന്ദരം… ജിം കഴിഞ്ഞിറങ്ങിയ തമന്നയെ കാണാൻ ആരാധകരുടെ ക്യു.. വീഡിയോ യും ഫോട്ടോസും എടുത്ത് ആരാധകർ.. 🔥🔥
സിനിമ ഷൂട്ടിങ്ങുകൾക്കിടയിലും താരങ്ങൾ യോഗാഭ്യാസത്തിന് സമയം കണ്ടെത്താറുണ്ട്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി എന്നിവരുടെ യോഗാഭ്യാസങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. പലപ്പോഴും താരങ്ങൾ അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോളിത ഇവരുടെ കൂട്ടത്തിലേയ്ക്ക് മറ്റൊരു താരസുന്ദരി കൂടി എത്തുകയാണ്. അത് മറ്റാരുമല്ല തമിഴകത്തിന്റെ സ്വന്തം തമന്ന തന്നെയാണ്.
താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അൽപം കഠിനമാണ് ചക്രാസനമാണ് താരം ചെയ്യുന്നത്. എല്ലാ ദിവസവും പുതുമായുള്ളതു തന്നെ. അവനവനിൽ തന്നെ പ്രവർത്തിക്കുക എന്നത് തുടർപ്രക്രീയയാണ്. മനസിനേയും ശരീരത്തേയും ഒന്നാക്കുന്നതിൽ യോഗയേക്കാൾ മികച്ചതായി ഒന്നും തന്നെയില്ല. യോഗ ഒരു ജീവിതചര്യയാക്കാൻ സഹായിച്ച പ്രയാൽഗ്വിദിയോട് നന്ദിയുണ്ടെന്നും താരം ചിത്രത്തിന് താഴെയായി കുറിച്ചു.
അതേസമയം തമനയുടെ യോഗചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. താരത്തിന് അഭിനന്ദനവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനും മുൻപും തമന്ന യോഗ ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് താരത്തിന്റെ വെറും ഷോ മാത്രമാണെന്നും പരിഹസിച്ചു ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ അങ്ങനെയല്ലെന്നും താരം തെളിയിച്ചിരിക്കുകയാണ്.



.jpeg)


Comments
Post a Comment