തിരക്കഥ ആവശ്യപ്പെട്ടാല്‍ തുണി ഉരിയണമെന്ന് ഏക്താ കപൂര്‍ 🔥🔥
ഉടുത്തിരിക്കുന്ന തുണിയുടെ വലുപ്പം ഒരല്‍പം കുറഞ്ഞാല്‍ പോലും കത്രികവെക്കുന്ന സെന്‍സര്‍ ബോര്‍ഡിനെ വെല്ലുവിളിച്ച് ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറിന്റെ ന്യൂഡിറ്റി ക്ലോസ്. തന്റെ സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടീനടന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏക്തയുടെ പുതിയ നിബന്ധന ബോളിവുഡില്‍ ഇപ്പോള്‍ സംസാരവിഷയമായിട്ടുണ്ട്.
അഭിനയിക്കാനായി ഒപ്പിട്ടുകഴിഞ്ഞാല്‍ തിരക്കഥയിലെ വരികള്‍ക്കുവേണ്ടി എന്തുചെയ്യാനും അഭിനേതാക്കള്‍ തയ്യാറാകണമെന്നതാണ് നിബന്ധന. ചൂടന്‍ രംഗങ്ങളാകട്ടെ, സംഭാഷണങ്ങളാകട്ടെ, ചുംബനങ്ങളാകട്ടെ, അണിയുന്ന വസ്ത്രങ്ങളിലാവട്ടെ ഇവയിലൊക്കെ ചോദ്യമൊന്നും കൂടാതെ നടീനടന്മാര്‍ അഭിനയിക്കേണ്ടിവരും. ഏക്തയുടെ നിര്‍മാണ കമ്പനികളായ ബാലാജി മോഷന്‍ പിക്‌ചേഴ്‌സ്, ബാലാജി ടെലിഫിലിംസ് നിര്‍മ്മാണകമ്പനിയാണ് താരങ്ങളെ കുരുക്കിലാക്കുന്ന നിയമം കൊണ്ടുവന്നിരിക്കുന്നത്.
ടെലിവിഷന്‍ സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏക്തയുടെ ബാനറിലെത്തുന്ന ദൃശ്യങ്ങള്‍ യുവാക്കളെ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്നുറപ്പ്. നേരത്തെ രാഗിണി എംഎംഎസ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ സണ്ണി ലിയോണ്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചത് സംവിധായകനും നിര്‍മാതാവിനും അനിഷ്ടമുണ്ടാക്കിയിരുന്നു. ഭാവിയില്‍ ഇത് മറികടക്കാനാണ് ക്ലോസ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
xxx എന്ന സിനിമയാണ് ക്ലോസിനുശേഷം വരുന്ന ആദ്യ സിനിമ, ഇതിന് പിന്നാലെ രാഗിണി എംഎംഎസ് മൂന്നാം ഭാഗവും ചിത്രീകരിക്കും. ഈ സിനിമകള്‍ ഇറോട്ടിക്കിന് പ്രാധാന്യമുള്ളതിനാല്‍ അഭിനേതാക്കള്‍ക്ക് വളരെ സൂക്ഷിച്ചുമാത്രമേ കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുകയുളളു. സെന്‍സര്‍ ബോര്‍ഡ് ഇടപെടുകയാണെങ്കില്‍ എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം പുറത്തിറക്കാനാണ് ഏക്തയുടെ പരിപാടി.






Comments
Post a Comment