‘ലെഹങ്കയിൽ കിടിലം ലുക്കിൽ തിളങ്ങി നടി ഷംന കാസിം, ക്യൂട്ട് എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
കഴിഞ്ഞ 16 വർഷത്തോളമായി തെന്നിന്ത്യൻ സിനിമ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി ഷംന കാസിം. അഭിനയത്രിയായും നർത്തകിയായും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചുപറ്റിയ ഷംന കണ്ണൂർ സ്വദേശിനിയാണ്. കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചാണ് പിന്നീട് നായികയായി മാറിയത്.

അഭിനയം എന്നത് പോലെ തന്നെ താരം ഒരുപോലെ പരിഗണന കൊടുക്കുന്ന ഒരു മേഖലയാണ് നൃത്തം. അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഷംനയുടെ ഡാൻസുണ്ടെങ്കിൽ കാണാൻ ജനം തടിച്ചുകൂടാറുണ്ട്. മിക്ക ഭാഷകളിലെയും ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംനയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഷംന സജീവമാണ്.


ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് ഷംനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. വി ക്യാപ്ചർസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രശാന്തി കുമാറാണ് ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. അനഹിതയാണ് സ്റ്റൈലിംഗ് ചെയ്തത്.
മോഹൻലാൽ നായകനായ അലി ഭായ് എന്ന സിനിമയിലാണ് ഷംന ശ്രദ്ധേയമായ കഥാപാത്രം ആദ്യമായി അവതരിപ്പിച്ചത്. സിനിമയിൽ വന്ന് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിക്കാൻ അവസരങ്ങൾ താരത്തിന് ലഭിച്ചു. തമിഴിലാണ് നായികയായി ആദ്യമായി അഭിനയിക്കുന്നത്. 2018-ന് ശേഷമാണ് മലയാളത്തിൽ വീണ്ടും സജീവമായി അഭിനയിക്കാൻ തുടങ്ങിയത്.
Comments
Post a Comment